ഗർഭിണിയായ ഭാര്യയുമായി നടന്നത്​ 100 കിലോമീറ്റർ; തൊഴിലാളി​െയ സഹായിച്ച്​ നാട്ടുകാർ

മീററ്റ്: സ്വന്തം ഗ്രാമത്തിലെത്താൻ എട്ട് മാസത്തെ ഗർഭിണിയായ ഭാര്യ​​െയയും കൂട്ടി നൂറുലധികം കിലോമീറ്റുകൾ നടന് ന കുടിയേറ്റ തൊഴിലാളിക്ക്​ വാഹനസൗകര്യവും ധനഹസായവും നൽകി നാട്ടുകാർ. ​സഹാറൻപൂരിലെ തൊഴിലിടത്തിൽ നിന്ന്​ ബുലന ്ദ്​ശഹറിലേക്ക്​ കാൽനടയായി പോവുകയായിരുന്ന തൊഴിലാളിക്കും കുടുംബത്തിനുമാണ്​ നാട്ടുകാരും പൊലീസും തുണയായത്​. മീററ്റിലെ ആളുകളാണ്​ പൊലീസ്​ സഹായത്തോടെ ഇവർക്ക്​ ധനസഹായവും യാത്രചെയ്യാൻ ആംബുലൻസും ഒരുക്കി നൽകിയത്​.

ശരിയായ ഭക്ഷണമോ ​െവള്ളവുമില്ലാതെ അവശായ വാകിൽ, യസ്​മീൻ ദമ്പതികളെ മീററ്റ്​ സ്വദേശികളായ നവീൻകുമാറും രവീന്ദ്രയും കാണുകയായിരുന്നു. മീററ്റിലെ ​െസാഹ്​റാബ്​ ഗേറ്റ്​ ബസ്​സ്​റ്റാൻഡിൽ ഇരിക്കുകയായിരുന്ന ഇവർക്ക്​ യുവാക്കൾ ഭക്ഷണവും വെള്ളവും നൽകി. ശേഷം നൗഛണ്ഡി പൊലീസ്​ സ്​റ്റേഷനിലെ സബ്​ ഇൻസ്​പെകട്​ർ ​ പ്രേംപാൽ സിങ്ങിനെ അറിയിക്കുകയായിരുന്നു.

​തുടർന്ന്​ പ്രേംപാൽ സിങ്​ സ്ഥലത്തെത്തുകയും വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ദമ്പതികൾക്ക് ഭക്ഷണവും പണവും നൽകി. ബുലന്ദ്​ശഹറിലെ ഇവരുടെ ഗ്രാമത്തിലേക്ക്​ പോകാൻ ആംബുലൻസും വിളിച്ചുനൽകി.

സഹാറൻപൂരിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന വാകിൽ രണ്ടു ദിവസമാണ്​ ഭാര്യയെയും കൂട്ടി നടന്നു നീങ്ങിയത്​. ഫാക്ടർ ഉടമ അനുവദിച്ച മുറിയിലാണ് താമസിക്കുച്ചിരുന്നതെന്ന് യാസ്മീൻ പൊലീസിനോട് പറഞ്ഞു. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇവരോട്​ മങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. ഗ്രാമത്തിലേക്ക് പോകാൻ പണം ചോദിച്ചെങ്കിലും തൊഴിലുടമ അത്​ നൽകിയില്ലെന്നും അവർ പറഞ്ഞു.

കൊറോണ വൈറസ്​ വ്യാപനം നിയന്ത്രിക്കുന്നതിന്​ പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാഴ്​ചത്തെ ലോക്ക്​ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്തി​​െൻറ പലഭാഗങ്ങളിൽ നിന്നുമുള്ള കുടിയേറ്റ തൊഴിലാളികൾ ദുരിതത്തിലാവുകയായിരുന്നു.

Tags:    
News Summary - Pregnant woman, her husband forced to walk over 100km without food; rescued by locals - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.