മുംബൈയിൽ കനത്ത മഴ, മൂന്ന്​ മരണം; വിമാനങ്ങൾ വൈകി

മുംബൈ: മൺസൂണിന്​ മുമ്പുണ്ടായ കനത്ത മഴയിൽ മുംബൈയിൽ മൂന്ന്​ പേർ മരിച്ചു. വൈദ്യൂതാഘാതമേറ്റാണ്​ മരണങ്ങളുണ്ടായത്​. ശനിയാഴ്​ച വൈകീട്ട്​ മുതൽ മുംബൈയിൽ കനത്ത മഴ തുടരുകയാണ്​.

പാൽഘർ, റായിഘഡ്​, രത്​നഗിരി തുടങ്ങിയ സ്ഥലങ്ങൾ ഉച്ചയോടെ തന്നെ മേഘാവൃതമാവുകയും വൈകീ​േട്ടാടെ കനത്ത മഴ ആരംഭിക്കുകയും ആയിരുന്നു. മഴക്കൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നു. കനത്ത മഴയെ തുടർന്ന്​ മുംബൈ ഛത്രപതി ശിവാജി ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നുള്ള വിമാനങ്ങൾ വൈകി. ​കൊളോംബോ-മുംബൈ വിമാനം അഹമ്മദാബാദിലേക്ക്​ വഴിതിരിച്ച്​ വിട്ടു.

 ജെറ്റ്​ എയർവേയ്​സ്​, ഗോ എയർ, ഖത്തർ എയർവേയ്​സ്​ എന്നീ കമ്പനികളുടെ വിമാനങ്ങളും വൈകി. താനെയിൽ കൊടുങ്കാറ്റിന്​ സാധ്യതയുള്ളതായി കാലാവസ്ഥ  നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകി.

Tags:    
News Summary - Pre-monsoon showers claim three lives in Mumbai, flights affected-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.