??????? ????? ???

പ്രണയ്​ കുമാർ വർമ വിയറ്റ്​നാമിലെ ഇന്ത്യൻ അംബാസഡർ

ന്യൂഡൽഹി: വിദേശകാര്യ മന്ത്രാലയം ജോയിൻറ്​ സെക്രട്ടറി പ്രണയ്​ കുമാർ വർമയെ വിയറ്റ്​നാമിലെ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. 1994 കേഡർ െഎ.എഫ്​.എസ്​ ഒാഫിസറാണ്​​ പ്രണയ്​ കുമാർ.

നിലവിൽ ഡെമോക്രാറ്റിക്​ റിപ്പബ്ലിക്​ ​ഒാഫ്​ കോംഗോയിലെ ഇന്ത്യൻ അംബാസഡറായ നിന ഷെറിങ്​ ലായെ ഗബോണി​ലെ ഇന്ത്യൻ അംബാസഡറായും നൈജീരിയയി​ലെ ഇന്ത്യൻ അംബാസഡറായിരുന്ന അഭയ്​ താക്കൂറിനെ ചാഡിലെ അംബാസഡറായും നിയമിച്ചു. മൂന്നു പേരും അധികം വൈകാതെ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടു​ത്തേക്കും.

Tags:    
News Summary - pranay kumar verma named india's next ambassador to vietnam -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.