Posted On
date_range Updated On
date_range രാത്രി 'തടാകം' മോഷ്ടിച്ച് ഭൂമാഫിയ; രാവിലെ കുടിൽ കണ്ട് ഞെട്ടി പ്രദേശവാസികൾ
പട്ന: നേരം ഇരുട്ടിവെളുത്തപ്പോൾ 'തടാകം' മോഷ്ടിച്ച് ഭൂമി മാഫിയ. ബിഹാറിലെ ദർബാംഗ ജില്ലയിലാണ് സംഭവം. നേരം പൂലർന്നപ്പോൾ നാട്ടുകാരാണ് തടാകം നിന്ന സ്ഥലത്ത് കുടിൽ കണ്ട് ഞെട്ടിയത്.
തടാകം മണ്ണിട്ട് മൂടിയ ശേഷമാണ് ചെറിയ കുടിൽ പണിതത്. രാത്രികളിൽ വാഹനങ്ങൾ തടാകത്തിനടുത്തേക്ക് പോയത് ശ്രദ്ധയിൽപെട്ടിരുന്നുവെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. തടാകം ഉണ്ടെന്ന് തോന്നിക്കാത്ത തരത്തിലാണ് ഭൂമാഫിയ മണ്ണ് മൂടി കുടിൽ പണിതത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.