Posted On
date_range Updated On
date_range തെലങ്കാന ഇന്ന് വിധിയെഴുതും; നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പോളിങ് തുടങ്ങി
ഹൈദരാബാദ്: തെലങ്കാനയിലെ 119 നിയമസഭ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. വീറും വാശിയും നിറഞ്ഞ മൂന്നാഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് വോട്ടെടുപ്പ് നടക്കുന്നത്.
3.26 കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് 2,290 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു മത്സരിക്കുന്ന മണ്ഡലങ്ങളായ ഗജ്വെലിൽ 44ഉം കാമറെഡ്ഡിയിൽ 39ഉം സ്ഥാനാർഥികളുണ്ട്.
ഗജ്വെലിൽ ബി.ജെ.പി നേതാവ് എടേല രാജേന്ദറും കാമറെഡ്ഡിയിൽ പി.സി.സി അധ്യക്ഷൻ രേവന്ത് റെഡ്ഡിയുമാണ് ചന്ദ്രശേഖർ റാവുവിന്‍റെ എതിരാളികൾ. 103 സിറ്റിങ് എം.എൽ.എമാർ മത്സര രംഗത്തുണ്ട്. ഇതിൽ ഭൂരിഭാഗവും ബി.ആർ.എസ് സ്ഥാനാർഥികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.