Posted On
date_range Updated On
date_range പശുക്കടത്ത്: പ്രതികളെ പിടിക്കാനിറങ്ങിയ പൊലീസിന് മർദനം
അലഹബാദ്: പശുക്കടത്ത് കേസിലെ പ്രതികളെ പിടിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നാട്ടുകാരുടെ മർദനം. ഉത്തർപ്രദേ ശിലെ പ്രയാഗ് രാജ് (അലഹബാദ്) നഗരത്തിനോട് ചേർന്ന മറിയാദി ഗ്രാമത്തിലാണ് സംഭവം. ഏഴ് പൊലീസുകാർക്കാണ് മർദനമേറ്റത്.
പശുക്കടത്ത് കേസിലെ പ്രതികളിലൊരാളെ അറസ്റ്റ് ചെയ്യാൻ പോയപ്പോഴാണ് സംഭവമെന്ന് എസ്.പി അശുതോഷ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ കടുത്ത നടപടി ഉണ്ടാകുമെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് ഗ്രാമത്തിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.