Posted On
date_range Updated On
date_range പെഗസസ് വെളിപ്പെടുത്തൽ പുറത്തുവിടുന്ന 'ദ വയറി'െൻറ ഓഫിസിൽ ഡൽഹി പൊലീസ് പരിശോധന
ന്യൂഡൽഹി: പെഗസസ് വെളിപ്പെടുത്തൽ പുറത്തുവിടുന്ന ആഗോള മാധ്യമകൂട്ടായ്മയുടെ ഇന്ത്യൻ പങ്കാളിയായ 'ദ വയറി'െൻറ ഡൽഹി ഓഫിസിൽ പൊലീസ് പരിശോധന നടത്തി. സ്ഥാപക പത്രാധിപർ സിദ്ധാർഥ് വരദരാജനാണ് ട്വിറ്ററിൽ ഈ വിവരം അറിയിച്ചത്. പൊലീസുകാരൻ ദ വയറിെൻറ ഓഫിസിൽ ഇരിക്കുന്ന ദൃശ്യവും ട്വീറ്റ് ചെയ്തിട്ടുണ്ട്.
പൊലീസ് കോൺസ്റ്റബിളാണ് ഓഫിസിലെത്തിയതെന്നും വിനോദ് ദുവ, സ്വര ഭാസ്കർ, അർഫ ഖാനൂം ഷെർവാനി എന്നിവരെക്കുറിച്ച് അന്വേഷിച്ചതായും വരദരാജൻ ട്വീറ്റ് ചെയ്തു. എന്നാൽ, പതിവ് പരിശോധന മാത്രമായിരുന്നുവെന്ന് ഡൽഹി ഡി.സി.പി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.