Posted On
date_range Updated On
date_range രാജസ്ഥാനിൽ പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം അടിച്ചുകൊന്നു
ജയ്പൂർ: രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം അടിച്ചുകൊന്നു. സ്ഥലം കൈയേറ്റവുമായി ബന ്ധപ്പെട്ട തർക്കം പരിഹരിക്കാൻ എത്തിയ ഹെഡ് കോൺസ്റ്റബിൽ അബ്ദുൾ ഗാനി (48) ആണ് കൊല്ലപ്പെട്ടത്.
കൈയേറ്റ കേസ് അന്വേഷിക്കുന്ന അബ്ദുൽ ഗാനി സ്ഥലത്ത് എത്തിയതായിരുന്നു. ഇവിടെവച്ച് ജനക്കൂട്ടവുമായി തർക്കമുണ്ടാവുകയും മർദിക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ ഗാനിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സംഭവം രാജസ്ഥാൻ പൊലീസ് വകുപ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രതികൾക്കായി അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.