Posted On
date_range Updated On
date_range പി.എൻ.ബി തട്ടിപ്പ്: വിപുൽ അംബാനി അറസ്റ്റിൽ
ന്യൂഡൽഹി: പി.എൻ.ബി തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ വജ്രാഭരണ കമ്പനിയുടെ സി.എഫ്.ഒ വിപുൽ അംബാനി അറസ്റ്റിൽ. സി.ബി.െഎയാണ് വിപുലിനെ മുംബൈയിൽ വെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇയാളെ സി.ബി.െഎ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
വിപുലിനൊപ്പം നീരവിെൻറ ഗീതാഞ്ജലി ഗ്രൂപ്പ് മാനേജർ നിതിൻ ഷാഹിയും മറ്റ് നാലു പേരും അറസ്റ്റിലായിട്ടുണ്ട്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. കഴിഞ്ഞ മൂന്ന് വർഷമായി നീരവിെൻറ കമ്പനിയിൽ ചീഫ് ഫിനാൻഷ്യൽ ഒാഫീസറാണ് വിപുൽ.
റിലയൻ ഇൻഡസ്ട്രീസ് സ്ഥാപകൻ ധീരുഭായി അംബാനിയുടെ അനുജൻ നാഥുഭായ് അംബാനിയുടെ മകനാണ് വിപുൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.