Posted On
date_range Updated On
date_range പി.എൻ.ബി ഒാഫീസറെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി
ഗയ: പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തി. ബിഹാറിലെ ഗയയിലാണ് അജ്ഞാതസംഘം ബ ാങ്ക് ഉദ്യോഗസ്ഥനെ തട്ടികൊണ്ട് പോയതിന് ശേഷം കൊലപ്പെടുത്തിയത്.
ബാങ്കിെൻറ കസ്റ്റമർ സർവീസ് പോ യിൻറിലെ ജീവനക്കാരനായ പിൻറു സിങ്ങാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ഇയാളെ തട്ടിക്കൊണ്ട് പോയത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. പിൻറുവിെൻറ തലയിൽ ആഴത്തിലുള്ള മുറിവുണ്ടെന്ന് പൊലീസ് അറിയിച്ചു.
വൈശാലി ജില്ലയിൽ വ്യവസായി കൊല്ലപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ബിഹാറിൽ വീണ്ടും കൊലപാതകം ഉണ്ടായിരിക്കുന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലുള്ള കൊലപാതകങ്ങൾ നടന്നതിനെതിരെ ബിഹാറിൽ പ്രതിഷേധം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.