Posted On
date_range Updated On
date_range എം.പിമാരുടെ വിരമിക്കൽ: മുത്തലാഖ് ബിൽ പരാമർശിച്ച് മോദിയുടെ യാത്രയയപ്പ്
ന്യൂഡൽഹി: കാലാവധി പൂർത്തിയായി രാജ്യസഭയിൽ നിന്നും വിരമിക്കുന്ന അംഗങ്ങൾക്കുള്ള യാത്രയയപ്പിൽ മുത്തലാഖ് ബിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖ് പോലെ ചരിത്രപ്രാധാന്യമുള്ള നിയമനിർമാണത്തിൽ പങ്കാളിയാവാൻ കഴിയാതെയാണ് രാജ്യസഭാ എം.പിമാർ വിരമിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
രാജ്യത്തിെൻറ മഹത്തരമായ ഭാവിക്കുവേണ്ടി സ്തുത്യർഹ സേവനങ്ങൾ നൽകിയ അംഗങ്ങളാണ് സഭയിൽ നിന്നും വിരമിക്കുന്നത്. നല്ല ഭാവി ആശംസിക്കുന്നതായും മോദി രാജ്യസഭയിൽ പറഞ്ഞു.
രാജ്യസഭയിൽ 40 അംഗങ്ങളാണ് വിരമിക്കുന്നത്. കഴിഞ്ഞ ദിവസം പാർലമെൻറിൽ പ്രതിപക്ഷ ബഹളം മൂലം രാജ്യസഭാംഗങ്ങൾക്കുള്ള ഒൗദ്യോഗിക യാത്രയയപ്പ് മുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.