Posted On
date_range Updated On
date_range നബി ദിനത്തിന് ഈദ് മുബാറക് നേർന്ന് പ്രധാനമന്ത്രി മോദി
നബിദിനത്തിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ, ഇപ്പോൾ വിവാദമായിരിക്കുന്നത് ട്വീറ്റിലെ അവസാന വരിയാണ്.
നബിദാനാശംസ നേർന്നാണ് ട്വീറ്റ് തുടങ്ങുന്നത്. ഈ സന്ദർഭം സമൂഹത്തിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും മനോഭാവം വർധിപ്പിക്കട്ടെയെന്നും ട്വീറ്റിലുണ്ട്. എന്നാൽ, ട്വീറ്റ് അവസാനിപ്പിക്കുന്നത് 'ഈദ് മുബാറക്' പറഞ്ഞുകൊണ്ടാണ്.
നബിദിനം ഈദ് അല്ലായെന്നും നബിദിനത്തിദ് ഈദ് ആശംസ നേരേണ്ടതിലെന്നും പ്രധാനമന്ത്രിക്ക് പറഞ്ഞുകൊടുക്കാൻ ആരുമില്ലേയെന്ന് ചോദിച്ചുകൊണ്ടാണ് മോദിയുടെ ട്വീറ്റിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പരിഹാസം നിറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.