ലക്ഷ്യം ഇന്ത്യ-യു.എസ്​ ബന്ധം ശക്​തമാക്കൽ -മോദി

ന്യൂഡൽഹി: ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ശക്​തമാക്കാനാണ്​ ത​​​െൻറ അ​മേരിക്കൻ സന്ദർശനമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിങ്​ടണിലേക്ക്​ പുറപ്പെടുന്നതിനുമുമ്പ്​ ട്വിറ്ററിലാണ്​ മോദി ഇക്കാര്യം അറിയിച്ചത്​. അമേരിക്കയിൽ പുതിയ രാഷ്​ട്രീയ സാഹചര്യങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ മുന്നോട്ടുപോകാനുള്ള ദീർഘകാല വിഷൻ ഉണ്ടാക്കുകയാണ്​ ത​​​െൻറ ലക്ഷ്യം. ഇന്ത്യ-യു.എസ്​ ബന്ധം ശക്​തമാകുന്നത്​ ലോകത്തിനും ഇന്ത്യക്കും ഗുണം ചെയ്യും. ട്രംപുമായി മുമ്പ്​ ഫോണിൽ സംസാരിച്ചിരുന്നു. പൊതു വിഷയങ്ങളിൽ പരസ്​പര സഹകരണം ഉണ്ടാകുന്നത്​ ഇരുരാജ്യങ്ങൾക്കും ഗുണംചെയ്യുമെന്നും മോദി പറഞ്ഞു. 
 

Tags:    
News Summary - PM Modi US visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.