Posted On
date_range Updated On
date_range നരേന്ദ്ര മോദി കാന്യാകുമാരിയിലേക്ക്; രണ്ട് ദിവസം വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനത്തിനായി കന്യകുമാരിയിലെത്തുന്നു. വ്യാഴാഴ്ചയാണ് കന്യാകുമാരിയിലെത്തുന്നത്. രണ്ട് ദിവസം വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കും. ഏഴാം ഘട്ട വോട്ടെടുപ്പ് ദിനമായ ജൂൺ ഒന്ന് വരെ അദ്ദേഹം കന്യാകുമാരിയിൽ ധ്യാനത്തിലായിരിക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനം പരിഗണിച്ച് കന്യാകുമാരിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. ധ്യാനമിരിക്കാൻ മോദി വ്യാഴാഴ്ചത്തെ പ്രചാരണം കഴിഞ്ഞ് കന്യാകുമാരിയിലേക്ക് തിരിക്കും.
2019-ലും ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് നാല് ദിവസം മാത്രം ബാക്കിനില്‍ക്കെ പ്രധാനമന്ത്രി ധ്യാനത്തിനായി ഉത്തരാഖണ്ഡ് കേദാര്‍നാഥില്‍ എത്തിയിരുന്നു. അന്ന് 17 മണിക്കൂറോളമാണ് കേദാര്‍നാഥിലെ ധ്യാനഗുഹയില്‍ ചിലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.