Posted On
date_range Updated On
date_range പാട്നയിൽ സങ്കൽപ്പ് റാലിയുമായി മോദിയും നിതീഷ് കുമാറും
പാട്ന: േലാക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ബിഹാറിൽ ഇന്ന് എൻ.ഡി.എയുടെ നേതൃത്വത്തിൽ മെഗാറാലി നടക്കും. സങ്കൽപ്പ് റാലി എന്ന് പേരിട്ട റാലി പാട്നയിലെ ഗാന്ധി മൈതാനിലാണ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയും നിതീഷ് കുമാറും പരിപാടിയിൽ പെങ്കടുക്കും. ഒമ്പതു വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് മോദിയും നിതീഷ് കുമാറും വേദി പങ്കിടുന്നത്.
ഒരു മാസം മുമ്പ് കോൺഗ്രസിെൻറ നേതൃത്വത്തിൽ ഇതേ വേദിയിൽ ജൻ ആകാംക്ഷ റാലി നടന്നിരുന്നു. എൻ.ഡി.എയുടെ വിവിധ കക്ഷി നേതാക്കളും റാലിക്ക് എത്തുന്നുണ്ട്. കുറഞ്ഞത് അഞ്ചു ലക്ഷം പേരെങ്കിലും റാലിയിൽ പെങ്കടുക്കുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.