Posted On
date_range Updated On
date_range മോദിക്കെതിരെ കറുത്ത കൊടി; വൈകോയെ അറസ്‌റ്റ് ചെയ്തു
നാഗര്‍കോവില്‍: മോദിയുടെ തമിഴ്നാട് സന്ദര്‍ശനത്തിനിടെ കറുത്ത കൊടി കാണിച്ചും ആകാശത്ത് കറുത്ത ബലൂണ്‍ പറത്തിയും പ്രതിഷേധിച്ച എം.ഡി.എം.കെ നേതാവ് വൈകോയെ പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാവിലെ കന്യാകുമാരി അതിര്‍ത്തിയായ കാവല്കിണറിലാണ് വൈകോയെയും പ്രവര്‍ത്തകരെയും അറസ്‌റ്റ് ചെയ്തത്.
ബി.ജെ.പി പ്രവര്‍ത്തകര്‍ എം.ഡി.എം.കെ പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ വിരട്ടിയോടിച്ചശേഷം വൈകോയെ അറസ്റ്റു ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.