ബൊമ്മൻ-ബെള്ളി ദമ്പതികൾ പൊലീസിന്റെ സുരക്ഷാവലയത്തിൽ
Posted On
date_range Updated On
date_range ബൊമ്മൻ-ബെള്ളി ദമ്പതികളെ മോദി കാണും
ചെന്നൈ: ബൊമ്മൻ-ബെള്ളി ദമ്പതികളെ നേരിട്ടുകാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച നീലഗിരി ജില്ലയിലെ മുതുമല തെപ്പക്കാട് ആനവളർത്തൽ കേന്ദ്രത്തിലെത്തും. ഓസ്കർ അവാർഡ് നേടിയ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ ഡോക്യുമെന്ററിയിലെ അനാഥരായ ആനക്കുട്ടികളെ വളർത്തുന്ന ബൊമ്മൻ-ബെള്ളി ദമ്പതികളാണ് മുഖ്യകഥാപാത്രങ്ങൾ.
നിലവിൽ ബൊമ്മനും ബെള്ളിയും പൊലീസിന്റെ സുരക്ഷാവലയത്തിലാണ്. മൈസൂരുവിൽനിന്ന് ഹെലികോപ്ടർ മാർഗമാണ് പ്രധാനമന്ത്രി തെപ്പക്കുളത്ത് എത്തുക. മുതുമലയിലും പരിസരത്തും 1500ഓളം പൊലീസുകാരെയാണ് സുരക്ഷാഡ്യൂട്ടിക്ക് വിന്യസിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.