മോദി ഇന്ന് ജർമനിയിൽ, ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും; യു.എ.ഇ സന്ദർശിച്ച് മടക്കം

ന്യൂഡൽഹി: ഇന്നും നാളെയുമായി ജർമനിയിൽ നടക്കുന്ന ജി ഏഴ് ഉച്ചകോടിയിൽ പ​ങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചു. തിങ്കളാഴ്ച വരെ ഉച്ചകോടിയുടെ ഭാഗമായി ജർമ്മനിയിൽ ചെലവഴിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഉച്ചകോടിക്ക് ശേഷം ജർമ്മനിയിൽ നിന്ന് മടങ്ങുമ്പോൾ ജൂൺ 28 ന് യു.എ.ഇ സന്ദർശിച്ചാണ് മടങ്ങുക.

യു എ ഇ മുൻ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്താനും പുതിയ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കാനുമാണ് മോദിയുടെ യു എ ഇ സന്ദർശനം.

ഉച്ചകോടിയിൽ പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉൾപ്പെടെ രണ്ട് സെഷനുകളിൽ നരേന്ദ്രമോദി സംസാരിക്കും. ഉച്ചകോടിക്കിടെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി സംസാരിക്കും. യൂറോപ്പിലെ ഇന്ത്യക്കാരെയും അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

നുപുർ ശർമ്മയുടെ നബി വിരുദ്ധ പ്രസ്താവനക്കെതിരെ ഗൾഫ് രാജ്യങ്ങളിൽ വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി യു എ ഇയിലേക്ക് എത്തുന്നത്. ജൂൺ 28ന് രാത്രി തന്നെ പ്രധാനമന്ത്രി യുഎഇയിൽ നിന്ന് പുറപ്പെടും.

News Summary - PM Modi In Germany To Attend G7 Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.