കെജ്​രിവാളിനെ അഭിനന്ദിച്ച്​ പ്രധാനമന്ത്രി; ആശംസയുമായി രാഹുൽ

ഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടിയ ആം ആദ്​മി പാർട്ടിക്കും മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനു ം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. അരവിന്ദ്​ കെജ്​രിവാളിന്​ എല്ലാ അഭിനന്ദനങ്ങളും നേര​ുന്നതായും ഡ ൽഹിയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ സഫലീകരിക്കാൻ കഴിയ​ട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ച​ു.

അഭിനന്ദനത്തിന്​ നന്ദി അറിയിച്ച കെജ്​രിവാൾ, തലസ്​ഥാനത്തെ അന്താരാഷ്​ട്ര നിലവാരമുള്ള നഗരമാക്കി മാറ്റുന്നതിന്​ കേന്ദ്ര സർക്കാരുമായി ഒരുമിച്ച്​ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി ട്വീറ്റ്​ ചെയ്​തു.

ആംആദ്​മി പാർട്ടിയേ​യും കെജ്​രിവാളിനേയും കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി അഭിനന്ദനം അറിയിച്ചു. എല്ലാ ആശംസകളും നേരുന്നതായി അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

ഭരണകൂടത്തിൻെറ വൃത്തികെട്ട അടവുകൾക്കും അവർക്ക്​ വിധേയരായ തെരഞ്ഞെടുപ്പ്​ കമ്മീഷനുമെതിരെ അർഹിച്ച വിജയം നേടിയ ആംആദ്​മി പാർട്ടിയെ ആദ്യകാല നേതാവായ യോഗേന്ദ്ര യാദവ്​ അഭിനന്ദിച്ചു. വിദ്വേഷ പ്രചാരണത്തെ തോൽപിച്ച ഡൽഹിയിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Tags:    
News Summary - PM Modi and rahul Tweets Congratulations To Arvind Kejriwal For Delhi Win -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.