Posted On
date_range Updated On
date_range പിണറായിയും ഗവർണറും ജയലളിതയെ സന്ദർശിച്ചു
ചെന്നൈ: കേരള ഗവർണർ പി. സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദർശിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ദിവസങ്ങളായി ചികിത്സയിൽ കഴിയുന്ന ജയലളിതയെ കാണാനായി രാവിലെ 11.20ന്റെ വിമാനത്തിലാണു ഗവർണർ യാത്ര തിരിച്ചത്.
ജയലളിതയുടെ അവസ്ഥയിൽ പുരോഗതിയുണ്ടെന്നും ഡോക്ടർമാരിൽ നിന്നും നല്ല വാർത്തകളാണ് ലഭിച്ചതെന്നും സന്ദർശനത്തിനുശേഷം ആശുപത്രിക്ക് പുറത്ത് പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.