Posted On
date_range Updated On
date_range ബി.ജെ.പിയുടെ ഭിന്നിപ്പിച്ച് ഭരിക്കൽ ഗൂഢാലോചന നടക്കില്ലെന്ന് കോൺഗ്രസ്
ഭോപ്പാൽ: മധ്യപ്രദേശിൽ പാർട്ടിയെ ഭിന്നിപ്പിച്ച് ഭരണം തട്ടിയെടുക്കാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചന നടക്കില്ലെന്ന് കോൺഗ്രസ്. പാർട്ടി ഒരുമിച്ചാണ് നീങ്ങുന്നത്. സംസ്ഥാനത്ത് മുഖ്യമന്ത്രി കമൽനാഥിെൻറ നേതൃത്വത്തിൽ സർക്കാർ െഎക്യത്തോടെ മുന്നോട്ടുപോകുമെന്നും മധ്യപ്രദേശ് കോൺഗ്രസ് ട്വീറ്റ് ചെയ്തു.
സംസ്ഥാനത്തെ ജനങ്ങളോട് ഉത്തരവാദിത്വവും ധാർമ്മികതയുമുള്ള വ്യക്തികളാണ് കോൺഗ്രസ് എം.എൽ.എമാരെന്നും പാർട്ടി ട്വീറ്റിലൂടെ വ്യക്തമാക്കുന്നു.
കോൺഗ്രസ് നേതാവും സംസ്ഥാന അധ്യക്ഷനുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയും അദ്ദേഹവുമായി അടുപ്പമുള്ള 22 എം.എൽ.എമാരും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതോടെ കമൽനാഥ് സർക്കാറിെൻറ നിലനിൽപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.