ബി.ജെ.പി ലിസ്​റ്റിൽ പേരില്ല; പിന്തുണക്കുന്നവരുടെ ആത്മവീര്യം നഷ്​ടപ്പെടുത്തരുതെന്ന്​ പങ്കജ മുണ്ഡെ

മുംബൈ: മഹാരാഷ്ട്ര ലെജി​േസ്ലറ്റീവ്​ കൗണ്‍സിസിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടാനാവാത്തതില്‍ താൻ അസ്വസ്ഥയല്ലെന്ന്​ പങ്കജ മുണ്ഡെ. സ്ഥാനാർഥി പട്ടികയില്‍നിന്നും പുറത്തായതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അതിൽ തനിക്ക്​ വിഷമില്ലെന്നുംപങ്കജ മുണ്ഡെ പ്രതികരിച്ചു. പാർട്ടിയെ പിന്തുണക്കുന്നവരുടെ ആത്മവീര്യം നഷ്ടപ്പെടരുതെന്നും അവര്‍  ട്വീറ്റ്​ ചെയ്​തു. 

പാര്‍ട്ടി തെരഞ്ഞെടുത്ത സ്ഥാനാർഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു പങ്കജയുടെ പ്രതികരണം. പ്രമുഖ നേതാവായ ഏക്‌നാഥ് ഖഡ്സെയുടെയും പേരും വെള്ളിയാഴ്ച പുറത്തുവിട്ട സ്ഥാനാർഥി പട്ടികയിൽ ഉണ്ടായിരുന്നില്ല. 

നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്‍.സി.പിയില്‍ നിന്നും ബി.ജെ.പിയില്‍ ചേര്‍ന്ന രഞ്ജിത് സിങ്​ മോഹിതെയുടെ പേര് പട്ടികയിലിടം നേടിയിട്ടുണ്ട്​. സംസ്ഥാനത്ത്​ അത്ര പ്രമുഖരല്ലാത്ത പ്രവീൺ ദാകെ, അജിത്​ ഗോപ്​ഛഡെ, ഗോപീചന്ദ്​ പഡാൽകർ എന്നിവരാണ്​ മറ്റ്​ സ്ഥാനാർഥികൾ. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാർളി മണ്ഡലത്തിൽ പങ്കജ മുണ്ഡെ മത്സരിച്ചിരുന്നുവെങ്കിലും എൻ.സി.പി സ്ഥനാർഥിയും ബന്ധുവുമായ ധനഞ്ജയ്​ മുണ്ഡെയോട്​ പരാജയപ്പെട്ടിരുന്നു. 

Tags:    
News Summary - Pankaja Munde Has "Nothing To Say" After BJP Snubs Her For Upcoming Polls - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.