Posted On
date_range Updated On
date_range പണ്ഡിറ്റ് ഭജൻ സൊപോരി അന്തരിച്ചു
ചണ്ഡീഗഡ്: പ്രശസ്ത സന്തൂർ വാദകനും അറിയപ്പെടുന്ന സംഗീതജ്ഞനുമായ പണ്ഡിറ്റ് ഭജൻ സൊപോരി അന്തരിച്ചു. അർബുദത്തെ തുടർന്ന് ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 73 വയസായിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് അർബുദം സ്ഥിരീകരിച്ചത്. സംസ്കാരം വെള്ളിയാഴ്ച നടക്കും. പത്മശ്രീ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് സൊപോരി. പിതാവിൽ നിന്നും മുത്തശ്ശിയിൽ നിന്നുമാണ് ഇദ്ദേഹം ഹിന്ദുസ്ഥാനി സംഗീതം സ്വായത്തമാക്കിയത്.വാഷിങ്ടൺ യൂനിവേഴ്സിറ്റിയിൽ നിന്ന് പാശ്ചാത്യസംഗീതവും പഠിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.