Posted On
date_range Updated On
date_range പാൻ-ആധാർ ബന്ധിപ്പിക്കൽ: മാർച്ച് 31 അവസാന ദിനം
ന്യൂഡൽഹി: മാർച്ച് 31നു മുമ്പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് റദ്ദാകു മെന്ന് ആദായ നികുതി വകുപ്പ്. പാൻകാർഡും ആധാറും ബന്ധിപ്പിക്കുന്നതിന് നിരവധി തവണ സമയം നീട്ടി നൽകിയിരുന്നു. അ
വസാനം നൽകിയ സമയപരിധി മാർച്ച് 31ന് അവസാനിരിക്കെയാണ് മുന്നറിയിപ്പ്. പാൻ പ്രവർത്തനരഹിതമായാൽ അതുമൂലമുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉടമകൾ ഉത്തരവാദികളായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ജനുവരി 27 വരെ 30.75 കോടി പാൻകാർഡുകൾ ആധാറുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. 17.58 കോടി പാൻകാർഡുകൾ ആധാറുമായി ബന്ധപ്പെടുത്താനുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.