Posted On
date_range Updated On
date_range ഫലസ്തീൻ അനുകൂല സ്റ്റാറ്റസ്: യുവാവിനെതിരെ കേസ്
ബംഗളൂരു: ഫലസ്തീനെ അനുകൂലിച്ചുള്ള വാട്സ്ആപ് സ്റ്റാറ്റസ് ഇട്ട യുവാവിനെതിരെ കർണാടക പൊലീസ് കേസെടുത്തു. വിജയനഗര പൊലീസാണ് 20കാരനായ ആലം പാഷക്കെതിരെ കേസെടുത്തത്.
ഹൊസ്പേട്ട്, വിജയനഗർ എന്നിവിടങ്ങളിൽ ഫലസ്തീനെ പിന്തുണക്കുന്ന വിഡിയോകളും മറ്റും പങ്കുവെക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും ഇത് നിയമവാഴ്ചക്ക് തടസ്സമുണ്ടാക്കുന്നുവെന്നതിനാലുമാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്ത ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.