Posted On
date_range Updated On
date_range സി.എ.എ നിയമപ്രകാരം പാകിസ്താനി ക്രിസ്ത്യാനിക്ക് ഇന്ത്യൻ പൗരത്വം
പനജി: പാകിസ്താനിൽനിന്നുള്ള ക്രിസ്ത്യാനി ജോസഫ് ഫ്രാൻസിസ് പെരീരക്ക് ഇന്ത്യൻ പൗരത്വം നൽകി. പൗരത്വ ഭേദഗതി നിയമപ്രകാരം (സി.എ.എ) ഗോവയിൽ പൗരത്വം ലഭിക്കുന്ന ആദ്യവ്യക്തിയാണിദ്ദേഹം. മുഖ്യമന്ത്രി പ്രമോദ് സാവന്ത് സർട്ടിഫിക്കറ്റുകൾ കൈമാറി.
പഠനത്തിനായാണ് പെരീര പാകിസ്താനിലെത്തിയത്. പീന്നീട്, ജോലി ലഭിച്ചതോടെ പൗരത്വമെടുത്ത് കറാച്ചിയിൽ തുടരുകയായിരുന്നു. 2013ലാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. കേന്ദ്ര സർക്കാർ നിയമം ഭേദഗതി ചെയ്തതോടെയാണ് ഗോവൻ വനിതയെ വിവാഹംചെയ്ത പെരീരക്ക് പൗരത്വം ലഭിക്കാനുള്ള തടസ്സം നീങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.