Posted On
date_range Updated On
date_range സമുദ്രാതിർത്തി ലംഘിച്ച പാക് ബോട്ട് ഗുജറാത്ത് തീരത്തുനിന്ന് പിടികൂടി; പത്തുപേർ കസ്റ്റഡിയിൽ
അഹ്മദാബാദ്: ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച പാകിസ്താൻ ബോട്ട് ഗുജറാത്ത് തീരത്തുനിന്ന് പിടികൂടി. ബോട്ടിലുണ്ടായിരുന്ന 10 പാക് പൗരന്മാരെ കോസ്റ്റ്ഗാർഡ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രി കോസ്റ്റ് ഗാർഡ് നടത്തിയ തിരച്ചിലിനിടയിലാണ് ബോട്ട് കണ്ടെത്തുന്നത്. 'യാസീൻ' എന്ന പേരുള്ള പാക് ബോട്ടാണ് പിടികൂടിയത്.
ഇന്ത്യൻ സമുദ്രാതിർത്തിയുടെ 6-7 മൈൽ ഉള്ളിലാണ് പാകിസ്താൻ ബോട്ട് കണ്ടെത്തിയത്. ഇവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെന്നും കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് ടൺ മത്സ്യവും 600 ലിറ്റർ ഇന്ധനവും ബോട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും, കൂടുതൽ ചോദ്യം ചെയ്യലിനായി ബോട്ട് പോർബന്തറിലേക്ക് കൊണ്ട് വരുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.