പാക്​ ജയിലിലായിരുന്ന 220 ഇന്ത്യൻ മത്സ്യതൊഴിലാളികളെ വിട്ടയച്ചു

കറാച്ചി: തടവിലാക്കിയ 220 ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ പാകിസ്​താൻ വിട്ടയച്ചു. കറാച്ചിയിലെ മാലിർ ജയിലിൽ കഴിയുന്ന 220 പേരെയാണ്​ മോചിപ്പിച്ചത്​.

പാക്​ സമുദ്രാതിർത്തി ലംഘിച്ച് അനധികൃതമായി മൽസ്യബന്ധനം നടത്തിയതിനാണ് തൊഴിലാളികളെ പിടികൂടി ജയിലിൽ അടച്ചതെന്ന് ജയിൽ സൂപ്രണ്ട് ഹസൻ സേഹ്​തോ വാർത്താ ഏജൻസിയോട്​ പ്രതികരിച്ചു.  220 മൽസ്യത്തൊഴിലാളികളെ വിട്ടയച്ചുവെന്നും 219 പേർ ഇനിയും കസ്റ്റഡിയിൽ  തുടരു​ന്നുണ്ടെന്നും ഹസൻ സേഹ്​തോ വ്യക്തമാക്കി.

മോചിപ്പിച്ച മൽസ്യത്തൊഴിലാളികളെ ട്രെയിനിൽ ലാഹോറിലേക്ക് എത്തിക്കും.  തിങ്കളാഴ്​ച അവരെ വാഗാ അതിർത്തി വഴി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും പാകിസ്​താൻ അറിയിച്ചു.

ജമ്മു കശ്മീരിലെ ഉറി സൈനിക കേന്ദ്രത്തിൽ സെപ്​തംബറിലുണ്ടായ ഭീകരാക്രമണമത്തിനു ശേഷം   അതിർത്തിയിൽ ഇന്ത്യ–പാക്ക് ബന്ധം വഷളായിരുന്നു. ഇൗ സാഹചര്യത്തിലാണ്​ പാകിസ്​താ​​െൻറ ഭാഗത്തുനിന്നും അനുകൂലമായ നീക്കം ഉണ്ടായിരിക്കുന്നത്​.

പാക്​  അതിർത്തിയിൽനിന്നു മൽസ്യബന്ധന ബോട്ടുകളും തൊഴിലാളികളെയും ഇന്ത്യ പിടിച്ചുവെന്ന് കഴിഞ്ഞയാഴ്ച പാകിസ്​താൻ മൽസ്യത്തൊഴിലാളി സംഘടന ആരോപിച്ചിരുന്നു. ഗുജറാത്ത് തീരത്തു നിന്നാണ് പാക്​ തൊഴിലാളികളെ ഇന്ത്യ പിടികൂടിയത് എന്നായിരുന്നു ആരോപണം. എന്നാൽ, ഇക്കാര്യത്തോട് ഇന്ത്യൻ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Pakistan Releases 220 Indian Fishermen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.