ഇന്ത്യൻ അതിർത്തി കടന്ന പാക്​​ ഡ്രോൺ ഗുജറാത്തിൽ വെടിവെച്ചിട്ടു

ഭു​ജ്​: ഗു​ജ​റാ​ത്തി​ലെ ക​ച്ചി​ൽ അ​ന്താ​രാ​ഷ്​​ട്ര അ​തി​ർ​ത്തി​ക്ക​ടു​ത്ത്​ പാ​കി​സ്​​താ​​െൻറ ഡ്രോ​ൺ (ആ ​ളി​ല്ലാ ചെ​റു​വി​മാ​നം) വെ​ടി​വെ​ച്ചി​ട്ട​താ​യി ഇ​ന്ത്യ​ൻ വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്നു​ള്ള റി​പോ​ർ​ട്ട്. ക​ച ്ചി​ലെ അ​ബ്​​ദ​സ​യി​ലെ ന​ങ്ക​ത്താ​ദ്​ ഗ്രാ​മ​ത്തി​ൽ ഡ്രോ​ണി​​െൻറ അ​വ​ശി​ഷ്​​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്നു ം അ​വ​ർ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ചെ ആ​റു മ​ണി​യോ​ടെ​യാ​ണ്​ ​ ഗ്രാ​മീ​ണ​ർ വെ​ടി​വെ​ച്ചി​ട്ട നി​ല​യി​ൽ ഡ്രോ​ണി​​െൻറ അ​വ​ശി​ഷ്​​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന്​ പ​റ​ഞ്ഞ ഉ​ദ്യോ​ഗ​സ്​​ഥ​ർ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വി​ശ​ദീ​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ചു.

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ പോ​ർ​വി​മാ​ന​ങ്ങ​ൾ ജ​യ്​​ശെ മു​ഹ​മ്മ​ദി​​​െൻറ ബ​ലാ​കോ​ട്ട്, മു​സ​ഫ​റാ​ബാ​ദ്, ച​കോ​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഭീ​ക​ര ക്യാ​മ്പു​ക​ൾ ആ​ക്ര​മി​ച്ച​താ​യി നേ​ര​ത്തെ വാ​ർ​ത്ത പു​റ​ത്തു​വി​ട്ടി​രു​ന്നു.

Tags:    
News Summary - Pak drone shot down near the International Border in Gujarat’s Kutch- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.