Posted On
date_range Updated On
date_range കശ്മീരിൽ പാക് ഡ്രോൺ വെടിവെച്ചിട്ടു
ജമ്മു: കശ്മീരിലെ കത്വയിൽ പാക് ഡ്രോൺ വെടിവെച്ചിട്ടു. ബി എസ് എഫ് നടത്തിയ പട്രോളിംഗിനിടെ ഹിരനഗര്‍ സെക്ടറിലെ റാത്വ ഏരിയയിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. വയലിലാണ് ഡ്രോൺ തകർന്നുവീണത്. ഡ്രോണിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. കത്വയിലെ അന്താരാഷ്ട്ര അതിർത്തിയിൽ ശനിയാഴ്ച പുലർച്ചെ 5.10 ഓടെ സംഭവമുണ്ടായതെന്ന് കത്വ പൊലീസ് കൺട്രോൾ റൂം അറിയിച്ചു.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ 250 മീറ്റര്‍ ഉള്ളിലായിരുന്നു ഡ്രോണ്‍. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.