കുൽഭൂഷണി​െൻറ കാര്യത്തിൽ വിട്ടുവീഴ്​ചയില്ല –പാക്​ സൈന്യം 

ഇസ്ലാമാബാദ്: ചാരവൃത്തി ആേരാപിച്ച്  പാകിസ്താൻ പട്ടാള കോടതി വധശിക്ഷ വിധിച്ച മുൻ ഇന്ത്യൻ നാവികസേന  ഉദ്യോഗസ്ഥൻ കുൽഭൂഷൺ സുധീർ ജാദവി​െൻറ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്ന് പാക് സൈനിക ജനറൽ ഖമർ ബജ്വ. വധശിക്ഷ നടപ്പിലാക്കിയാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പും പാക് ജനറൽ തള്ളി. ജാദവിന് വധശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്ത് ചീഫ് ജനറൽ ഖമർ ബജ്വ അധ്യക്ഷനായ കമാൻറർമാരുടെ യോഗത്തിലാണ് സുധീർ ജാദവിന് വധശിക്ഷ വിധിച്ചത്. ഉയർന്ന സൈനിക ഉദ്യോഗസ്ഥരും പ്രിൻസിപ്പൽ ഉദ്യോഗസ്ഥരും ഉൾപ്പെട്ട സമിതിയാണിത്. രാജ്യദ്രോഹ നടപടിയിൽ യാെതാരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും ബജ്വ തുടർന്ന് പറഞ്ഞു.

Tags:    
News Summary - Pak Army says 'no compromise' on Jadhav's death sentence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.