Posted On
date_range Updated On
date_range ആണവ ഗവേഷകൻ ഡോ. ശേഖർ ബസു കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി: ആണവ ഗവേഷകനും മുൻ ആറ്റോമിക് എനർജി കമീഷൻ ചെയർമാനുമായ ഡോ. ശേഖർ ബസു കോവിഡ് ബാധിച്ച് മരിച്ചു. 68 വയസായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വ്യാഴാഴ്ച വെളുപ്പിന് 4.50ഓടെയായിരുന്നു മരണം. 2014ൽ ഇദ്ദേഹത്തിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായി പി.ടി.ഐ റിേപ്പാർട്ട് ചെയ്തു.
രാജ്യത്തിെൻറ നിരവധി ആണവ ഗവേഷണ പദ്ധതികൾക്ക് ഇദ്ദേഹം സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിയായ ഐ.എൻ.എസ് അരിഹന്തിെൻറ പ്രവർത്തനങ്ങൾക്കും ഇദ്ദേഹം മുൻകൈയെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.