മധ്യപ്രദേശിൽ 25ഓളം ബി.എസ്.പി നേതാക്കൾ കോൺഗ്രസിൽ ചേർന്നു

ഭോപ്പാൽ: മധ്യപ്രദേശിൽ 25ഓളം ബി.എസ്.പി നേതാക്കൾ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച പ്രാഗി ലാൽ ജാദവ് ഉൾപ്പടെയുള്ളവരാണ് കോൺഗ്രസിലേക്ക് മാറിയത്. 

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്‍റെ സാന്നിധ്യത്തിൽ നേതാക്കൾ കോൺഗ്രസ് അംഗത്വം ഏറ്റുവാങ്ങി. 

സിറ്റിങ് എം.എൽ.എമാർ രാജിവെച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ രാജി. ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബറിൽ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. 

Tags:    
News Summary - over two dozen bsp leaders joins congress in mp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.