Posted On
date_range Updated On
date_range കൊല്‍ക്കത്തയില്‍ ബി.ജെ.പി ഓഫീസിനു സമീപം 50ലേറെ ബോംബുകള്‍; അന്വേഷണം
കൊല്‍ക്കത്ത: ബി.ജെ.പി ഓഫീസിന്റെ സമീപത്തുനിന്നും 50 ലേറെ ബോംബുകള്‍ കണ്ടെത്തി. പഴങ്ങള്‍ സൂക്ഷിക്കുന്ന ചാക്കില്‍ സൂക്ഷിച്ച നിലയില്‍ ശനിയാഴ്ച രാത്രിയാണ് ബോംബുകള്‍ കണ്ടെത്തിയത്.
തെരഞ്ഞെടുപ്പിന് ഉപയോഗിച്ചിരുന്ന ഖിദ്ദര്‍പൊരയിലെ ബി.ജെ.പി ഓഫീസിന് 20 മീറ്റര്‍ മാത്രം അകലെയായിരുന്നു ബോംബുകള്‍. സൈനിക ഇന്റലിജന്‍സില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സ്ഥലത്തെത്തി പരിശോധന നടത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം, ബിര്‍ഭും ജില്ലയിലെ ഖാതിപുര് ഗ്രാമത്തില്‍ ബോംബ് സ്ഥാപിച്ച പെട്ടി അബദ്ധത്തില്‍ എടുത്ത 11കാരന് സ്ഫോടനത്തില്‍ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.