Posted On
date_range Updated On
date_range രഞ്ജൻ ഗൊഗോയിക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയിക്ക് വിരമിച്ചതിന് ശേഷവും സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകാൻ കേ ന്ദ്രസർക്കാർ നിർദേശം. നവംബർ 17നാണ് രഞ്ജൻ ഗൊഗോയി വിരമിക്കുന്നത്. അതിന് ശേഷം അസമിൽ താമസമാക്കാനാണ് ഗൊഗോയിയുടെ തീരുമാനം. ബാബരി കേസിലെ വിധിക്ക് ശേഷം ഗൊഗോയിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു.
ഗൊഗോയിയുടെ ദിൽബ്രുഗ്രാഹിലേയും ഗുവാഹത്തിയിലേയും വീടുകൾക്ക് സുരക്ഷ ഒരുക്കുമെന്ന് അസം പൊലീസ് പറഞ്ഞു. സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് നിർദേശം ലഭിച്ചതായും അസം പൊലീസ് വ്യക്തമാക്കി.
നവംബർ ഒമ്പതിന് രഞ്ജൻ ഗെഗോയി ഉൾപ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ബാബറി കേസിലെ വിധി പറഞ്ഞത്. ഗൊഗോയിയെ കൂടാതെ എസ്.എ ബോബ്ഡേ, ഡി.വൈ ചന്ദ്രചൂഢ്, അശോക് ഭൂഷൻ, എസ്.എ നസീർ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.