Posted On
date_range Updated On
date_range ബംഗ്ലാദേശി തീവ്രവാദ സംഘടനയുമായി ബന്ധമെന്ന്; അസമിൽ ഒരാൾ കൂടി അറസ്റ്റിൽ
ബാർപെട്ട(അസം): ബംഗ്ലാദേശിലെ തീവ്രവാദ സംഘടനയായ അൻസാറുൽ ഇസ്‍ലാമുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അസമിൽ ഒരാളെ കൂടി അറസ്റ്റ്ചെയ്തു. കഴിഞ്ഞ ദിവസം പൊലീസ് മുമ്പാകെ കീഴടങ്ങിയ അബൂബക്കറിനെയാണ് ചോദ്യംചെയ്ത ശേഷം അറസ്റ്റ്ചെയ്തത്. കോടതി ഇയാളെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അബൂബക്കറിന് തീവ്രവാദ സംഘടനയുമായി നേരിട്ട് ബന്ധമുള്ളതായി ചോദ്യം ചെയ്യലിനിടെ തെളിവ് ലഭിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.