Posted On
date_range Updated On
date_range ഉക്കടം കാർ സ്‌ഫോടനക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായവരുടെ എണ്ണം ആറായി
കോയമ്പത്തൂർ ഉക്കടം കാർ സ്‌ഫോടനക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അഫ്സർ ഖാൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
സ്ഫോടന വസ്തുക്കൾ വാങ്ങിയത് ഓൺലൈനായാണോ എന്ന് പൊലീസിന് സംശയമുണ്ട്. ഇത് സംബന്ധിച്ച് പരിശോധന നടക്കുകയാണ്. പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളോട് പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. പൊട്ടാസ്യം, നൈട്രേറ്റ്, സൾഫർ എന്നിവയുടെ വില്പന വിവരങ്ങളാണ് തേടിയത്.
അതേസമയം, കേസ് അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തേക്കും. എൻ.ഐ.എയിലെ ഉന്നത ഉദ്യോഗസ്ഥർ കോയമ്പത്തൂരിൽ തുടരുകയാണ്. നേരത്തെ അറസ്റ്റിലായ അഞ്ച് പ്രതികളും മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.