കശ്​മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു

ശ്രീനഗർ: ക​ശ്​മീരിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഒരു സൈനികന്​ പരിക്കേറ്റിട്ടുണ്ട്​. സൗത്ത്​ കശ്​മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സൈന്യം നടത്തിയ റെയ്​ഡിനിടെയാണ്​ ​ഏറ്റുമുട്ടലുണ്ടായത്​.

നാലു ആയുധാരികൾ ഒളിച്ചിരിക്കുന്നെന്ന രഹസ്യ വിവരത്തി​​െൻറ അടിസ്​ഥാനത്തിൽ പൊലീസും സൈന്യവും ദോബ്​ജാൻ ഗ്രാമം വളയുകയായിരുന്നു. ഭീകരർ ​ഒളിച്ചിരുന്നതെന്ന്​ കരുതുന്ന വീട്ടിലേക്ക്​ കയറിയ സൈനികർക്കുനേരെ ആയുധാരികൾ വെടി​വെപ്പ്​ നടത്തുകയായിരുന്നു.

തിരിച്ച്​ സൈനികർ നടത്തിയ വെടിവെപ്പിലാണ്​ ഒരു ഭീകരൻ കൊല്ലപ്പെട്ടതെന്ന്​ ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മേഖലയിൽ ഏറ്റുമുട്ടൽ തുടർന്ന്​ കൊണ്ടിരിക്കുകയാണ്​.

 

Tags:    
News Summary - One militant killed in encounter in Shopian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.