പട്ടിണി; പെൻഷൻ വാങ്ങാൻ 100 വയസായ അമ്മയെ കട്ടിലിൽ കിടത്തിവലിച്ച്​ ബാങ്കിലെത്തിച്ചു

ന്യൂഡൽഹി: ലോക്​ഡൗണും ചുഴലിക്കാറ്റു​ംമൂലം പട്ടിണിയായതോടെ​ വാർധക്യ പെൻഷൻ വാങ്ങാൻ 100 വയസായ അമ്മയെ മകൾ കട്ടിലിൽ കിടത്തി റോഡിലൂടെ വലിച്ചിഴച്ച് ​ബാങ്കിലെത്തിച്ചു. ഒഡീഷയിൽ ഭുവനേശ്വറിൽനിന്ന്​ 433കിലോമീറ്റർ അകലെ നുപാഡ ജില്ലയിലാണ്​ സംഭവം. 

ലോക്​ഡൗൺ തുടങ്ങിയശേഷം തൊഴിലില്ലാതായതോടെ കുടുംബം പട്ടിണിയായി. ഇതിനിടെയാണ്​ 100 വയസ്​ പ്രായമായ അമ്മക്ക്​ പെൻഷൻ തുക ബാങ്കിലെത്തിയിട്ടുണ്ടെന്ന്​ അറിയുന്നത്​. പെൻഷൻ വാങ്ങാനെത്തിയപ്പോൾ ഗുണഭോക്താവ്​ നേരി​ട്ടെത്താതെ പെൻഷൻ തുക​ കൈമാറാൻ കഴിയില്ലെന്ന്​ ബാങ്ക്​ അധികൃതർ അറിയിച്ചു. ഇതോടെ നടക്കാൻ പോലും കഴിയാത്ത അമ്മയെ കട്ടിലിൽ കിടത്തി പൊരിവെയിലത്ത്​ യുവതി കി​ലോമീറ്ററുകൾ താണ്ടുകയായിരുന്നു. 

യുവതി അമ്മയെ കട്ടിലിൽ കിടത്തിയ ശേഷം വലിച്ചുകൊണ്ടുപോകുന്നതിൻറെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെ ഒഡീഷ സർക്കാരിനെതിരെ പ്രതിഷേധവും രൂക്ഷമായി. 
 

Tags:    
News Summary - Odisha Woman Drags 100 Year Old Mother On Cot To Bank -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.