ഭുവനേശ്വർ: ഒഡീഷ വിജിലൻസ് ഡയറക്ടർ ദേബാസിസ് പനിഗ്രഹി കോവിഡ് ബാധിച്ച് മരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച രാത്രി 10.15ഓടെയാണ് അദ്ദേഹത്തിന്‍റെ അന്ത്യം. 1991 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് പനിഗ്രഹി.
ജൂൺ ആദ്യവാരമാണ് 56കാരനായ പനിഗ്രഹിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ആദ്യം വീട്ടുനിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തെ ആരോഗ്യനില വഷളായതോടെ ഘട്ടക്കിലെ ആദിത്യ അശ്വിനി കോവിഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.
അവിടെവെച്ച് ആരോഗ്യനില വഷളായതോടെ ജൂൺ എട്ടിന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിേലക്ക് വിമാനമാർഗം എത്തിച്ചു. അദ്ദേഹത്തിന് ന്യൂമോണിയ സ്ഥിരീകരിക്കുകയും മറ്റു അസുഖങ്ങളുള്ളതിനാലും വിദഗ്ധ ചികിത്സക്കായാണ് കൊൽക്കത്തയിലേക്ക് മാറ്റിയത്.
പനഗ്രഹിക്ക് ആദരാജ്ഞലി അർപ്പിച്ച് ,ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ അടക്കമുള്ളവർ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.