തെരുവുനായയെ വെട്ടിക്കൊന്നു; വിഡിയോ വൈറലായതിന് പിന്നാലെ പ്രതി അറസ്റ്റിൽ

ഭുവനേശ്വർ: തെരുവുനായയെ ഒരാൾ അതിക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിപ്രചരിച്ചിരുന്നു. തുടർന്ന്, പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഒഡിഷയിലെ കെന്ദ്രപാര ജില്ലയിലാണ് സംഭവം. ബാബുല സിങ് എന്നയാളാണ് അറസ്റ്റിലായത്.

15 സെക്കൻഡുള്ള വിഡിയോയിലാണ് ഇയാൾ നായയെ കൊല്ലുന്ന ദൃശ്യങ്ങളുള്ളത്. കൈയിൽ മൂർച്ചയേറിയ ആയുധവുമായി നായയുടെ സമീപത്തേക്ക് പോകുന്നതും വെട്ടിക്കൊല്ലുന്നതുമാണ് വിഡിയോയിലുള്ളത്. ഒറ്റവെട്ടിന് തന്നെ നായയെ ഇയാൾ കൊലപ്പെടുത്തി.

തുടർന്ന്, ജില്ല പൊലീസ് മേധാവിക്ക് പരാതി ലഭിക്കുകയായിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമപ്രകാരം പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു. തന്‍റെ കോഴിയെ നായ കൊന്നതിന് പ്രതികാരമായാണത്രെ ഇയാൾ നായയെ കൊന്നത്. 

Tags:    
News Summary - Odisha man hacks dog to death; arrested after gruesome video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.