ലോക്ക്ഡൗണ്‍: ഗാര്‍ഹിക പീഡനപരാതികള്‍ കൂടിയെന്ന് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡല്‍ഹി: രാജ്യമാകെ അടച്ച്​ പൗരൻമാരെല്ലാം വീട്ടിലിരിക്കാൻ തുടങ്ങിയതോടെ ഗാര്‍ഹിക പീഡനപരാതികള്‍ കൂടിയെന്ന് ദേശീയ വനിതാ കമീഷൻ. ലോക്​ഡൗണി​​െൻറ ആദ്യവാരത്തെ കണക്കാണ്​ വനിതാ കമീഷൻ പുറത്തുവിട്ടത്​. മാര്‍ച്ച് 23 മുതല്‍ 31 വരെ ഓണ്‍ലൈനായി മാത്രം 257 പരാതികളാണ് ലഭിച്ചതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു.

മാര്‍ച്ച് ആദ്യ വാരത്തില്‍ 116 പരാതികളാണ്​ ലഭിച്ചത്​. ഇരട്ടിയിലധികം വർധനയാണ്​ ലോക്​ഡൗൺ തുടങ്ങിയ ശേഷം ഉണ്ടായത്​. ഇ-മെയില്‍ വഴിയാണ് കൂടുതല്‍ പരാതികളും ലഭിച്ചത്.

ഉത്തര്‍പ്രദേശില്‍ നിന്നാണ് കൂടുതല്‍ പരാതി ലഭിച്ചത്. 90 പരാതികളാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ളത്. കേരളത്തില്‍ നിന്ന് ഒരു പരാതിയാണ് ലഭിച്ചതെന്ന് ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചു.

Tags:    
News Summary - Nwc says an incearse in cmplaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.