Posted On
date_range Updated On
date_range നീറ്റ് യു.ജി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂർ സ്വദേശിയടക്കം 17 പേർക്ക് ഒന്നാം റാങ്ക്
ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക എൻ.ടി.എ പ്രസിദ്ധീകരിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കിയത്.
exams.nta.ac.in/NEET എന്ന വെബ്സൈറ്റ് വഴി ഫലം അറിയാനാകും. പുതുക്കിയ പട്ടികയിൽ 17 പേർക്കാണ് ഒന്നാം റാങ്കുള്ളത്. കണ്ണൂർ സ്വദേശി ശ്രീനന്ദ് ശർമിലിനും ഒന്നാം റാങ്കുണ്ട്. ആദ്യ പട്ടികയിൽ 67 പേർക്കാണ് ഒന്നാം റാങ്കുണ്ടായിരുന്നത്. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയവരുടെ മാർക്ക് തിരുത്തി റാങ്ക് പട്ടിക പുനപ്രസിദ്ധീകരിക്കാനാണ് കോടതി ഉത്തരവിട്ടത്.
നാല് ലക്ഷം പേർക്ക് കോടതി തീരുമാനം പ്രകരാം അഞ്ച് മാർക്ക് കുറഞ്ഞു. ഇതോടെയാണ് മുഴുവൻ മാർക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 17 ആയി കുറഞ്ഞത്. നേരത്തെ കേരളത്തിൽനിന്ന് നാലുപേർക്ക് ഒന്നാം റാങ്കുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.