കർണാടകയിൽ ടിക്കറ്റില്ല: എൻ.എസ്.യു.ഐ ഭാരവാഹികളും രാജിക്ക്

മംഗളൂരു: അടുത്ത മാസം 12ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളിൽ യുവപ്രാതിനിധ്യം കുറഞ്ഞതിൽ പ്രതിഷേധം രൂക്ഷമായി.

യൂത്ത് കോൺഗ്രസ് ദക്ഷിണ കന്നട ജില്ല പ്രസിഡണ്ട് മിഥുൻ റൈക്ക് സീറ്റ് ലഭിക്കാത്തതിലുള്ള രോഷം സഹഭാരവാഹികൾ സ്ഥാനം രാജിവെച്ച് പ്രകടിപ്പിച്ചതിന് പിന്നാലെ എൻ.എസ്.യു.ഐയുടെ 80 വിവിധ ഘടകഭാരവാഹികൾ ബുധനാഴ്ച രാജി സന്നദ്ധത പ്രഖ്യാപിച്ചു.

സംഘ്പരിവാർ കടുത്ത വെല്ലുവിളി ഉയർത്തുന്ന ദക്ഷിണ കന്നട ജില്ലയിലെ കാമ്പസ്സുകളിൽ എൻ.എസ്.യു.ഐക്ക് വേരോട്ടമുണ്ടാക്കാൻ ശക്തമായ പിന്തുണയാണ് മിഥുൻ റൈയിൽ നിന്ന് ലഭിച്ചതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി രൂപേഷ് റൈ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

വാഗ്ദാനം ചെയ്ത ശേഷം വഞ്ചിക്കുകയാണ് നേതൃത്വം ചെയ്തത്.അവഹേളനയിൽ മനംനൊന്ത് മിഥുൻ റൈ പാർട്ടിവിടുകയാണെങ്കിൽ എൻ.എസ്.യു.ഐ ഒറ്റക്കെട്ടായി കൂടെയുണ്ടാവും. വാർത്ത സമ്മേളനത്തിൽ സചിൻ കുളൈ,അഭിഷേക് ഉള്ളാൾ,സുമൻ ഷെട്ടി,ജോഷ്വ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - NSU -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.