Posted On
date_range Updated On
date_range കോൺറാഡ് സാങ്മ മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഷില്ലോങ്: തുടർച്ചയായി രണ്ടാം തവണയും മേഘാലയയുടെ മുഖ്യമന്ത്രിയായി നാഷനൽ പീപ്ൾസ് പാർട്ടി (എൻ.പി.പി) നേതാവ് കോൺറാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസ്റ്റോൺ ടൈൻസങ്ങും സ്നിയൗബലങ് ധർ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യവാചകം ചൊല്ലി.
കൂടാതെ, അബു തഹെർ മൊണ്ടൽ, കൈർമെൻ ഷില്ല, മാർക്യൂസ് എൻ മാർക്ക്, രാക്കം എ. സാങ്മ, അലക്സാണ്ടർ ലാലൂ ഹെക്ക്, ഡോ. അമ്പരീൻ ലിങ്ദൊ, പോൾ ലിങ്ദോ, കമിങ്ഗോൻ യമ്പോൻ എന്നിവരും എൻ.പി.പി. സർക്കാറിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.