​േകാൺഗ്രസ്​ ആപ്പ്​ സിംഗപ്പൂർ കമ്പനിക്ക്​ വിവരങ്ങൾ ചോർത്തുന്നു: ബി.ജെ.പി

ന്യൂഡൽഹി: േകാൺഗ്രസി​​​​​െൻറ ഒൗദ്യോഗിക ആൻഡ്രോയ്​ഡ്​​ ആപ്പ്​ ഉപയോക്​താക്കളുടെ വിവരങ്ങൾ ​സിംഗപ്പൂർ കമ്പനിക്ക്​ ചോർത്തുന്നതായി ബി.ജെ.പി ആരോപണം. ബി.ജെ.പിയുടെ ​െഎ.ടി സെൽ തലവൻ അമിത്​ മാളവ്യയാണ്​ ആരോപണവുമായി ട്വിറ്ററിൽ രംഗത്തുവന്നത്​. 

ആപ്പി​​​​​െൻറ ഡിസ്​ക്ലൈമർ വിവരങ്ങളുടെ സ്​ക്രീൻഷോട്ട്​ പങ്കുവെച്ച അമിത്​, കോൺഗ്രസ്​ ആപ്ലിക്കേഷൻ ഉപയോക്​താക്കളുടെ വിവരങ്ങൾ മൂന്നാമതൊരാൾക്ക്​ കൈമാറുന്നതായി ആരോപിക്കുന്നു. ഡിസ്​ക്ലൈമറിലുള്ള വിവരങ്ങളനുസരിച്ച്​ ആർക്ക്​ വേണമെങ്കിലും കോൺഗ്രസ്​  സ്വകാര്യ വിവരങ്ങൾ കൈമാറാം​. അത് കേംബ്രിഡ്​ജ്​ അനലറ്റിക്കയോ ചൈനീസ്​ എംബസിയോ ചിലപ്പോൾ​ മാവോയിസ്​റ്റകൾ വരെയാവാൻ സാധ്യതയു​ണ്ടെന്നും അമിത് പറഞ്ഞു.​ 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആൻഡ്രോയ്​ഡ്​ ആപ്ലിക്കേഷനായ മോദി ആപ്പ്​ ഉപയോക്​താക്കളുടെ അനുമതിയില്ലാതെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതായി ​സുരക്ഷാ വിദഗ്​ധനും എത്തിക്കൽ ഹാക്കറുമായ ഏലിയട്ട്​ ആൽഡേഴ്​സൻ കഴിഞ്ഞ വെളിപ്പെടുത്തിയിരുന്നു​. ഇതിനെ പരിഹസിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്​ വാർത്തകളിൽ ഇടം നേടുകയും ചെയ്​തു. ഇതിന്​ മറുപടിയായാണ്​ അമിത്​ മാളവ്യയുടെ ആരോപണം.

Tags:    
News Summary - Now BJP accuses Congress of sharing data with Singapore firm-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.