കോവിഷീൽഡിന്‍റെ അനുമതിക്കായി അപേക്ഷ ലഭിച്ചിട്ടില്ലെന്ന്​ യുറോപ്യൻ മെഡിക്കൽ സംഘടന

ന്യൂഡൽഹി: കോവിഷീൽഡിന്‍റെ അനുമതിക്കായി അപേക്ഷ ലഭിച്ചിട്ടില്ലെന്ന്​ യുറോപ്യൻ മെഡിക്കൽ സംഘടന. വാക്​സിൻ ​പാസ്​പോർട്ടിൽ കോവിഷീൽഡ്​ ഉൾപ്പെടുത്തുന്നതുജമായി ബന്ധപ്പെട്ട്​ ഒരുതരത്തിലുള്ള അപേക്ഷയും ലഭിച്ചിട്ടില്ലെന്നാണ്​ വിശദീകരണം. കോവിഷീൽഡിനെ വാക്​സിൻ പാസ്​പോർട്ടിൽ ഉൾപ്പെടുത്താത്തത്​ ആശങ്കകൾക്ക്​ കാരണമായിരുന്നു. ഇന്ത്യ ഉൾപ്പടെയുള്ള പല രാജ്യങ്ങളിൽ നിന്നുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾക്ക്​ യുറോപ്യൻ യൂണിയൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഏജൻസി വിശദീകരിച്ചു.

ഇതുവരെ വാക്​സിന്‍റെ അനുമതിക്കായി അപേക്ഷകളൊന്നും ലഭിച്ചിട്ടില്ല. അപേക്ഷ ലഭിക്കു​േമ്പാൾ അത്​ പരിശോധിച്ച്​ കോവിഷീൽഡിൻെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന്​ മെഡിക്കൽ സംഘടന അറിയിച്ചു. കോവിഷീൽഡിനെ യുറോപ്യൻ യൂണിയൻ വാക്​സിൻ പാസ്​പോർട്ടിൽ ഉൾപ്പെടുത്താത്തിനെ തുടർന്ന്​ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സി.ഇ.ഒ അദാർ പൂനെവാല ഇക്കാര്യം വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന്​ അറിയിച്ചിരുന്നു.

നിലവിൽ ഫൈസർ, വാക്സ്​സെർവിയ, ജോൺസൺ ആൻഡ്​ ജോൺസൺ എന്നിവയെയാണ്​ യുറോപ്യൻ യൂണിയൻ വാക്​സിൻ പാസ്​പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. 

Tags:    
News Summary - Not Received Covishield Approval Request, Says EU Medical Body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.