ഖാർഗെ അല്ല, രാഹുൽ തന്നെയാണ് കപ്പിത്താൻ -ഗുലാം നബി ആസാദ്

ന്യൂഡൽഹി: പ്രസിഡന്റ് മല്ലകാർജുൻ ഖാർഗെ അല്ല, രാഹുൽ ഗാന്ധി തന്നെയാണ് കോൺഗ്രസിന്റെ കപ്പിത്താൻ എന്ന് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. റിമോട്ട് കൺട്രോളിലാണ് കോൺഗ്രസ് ഭരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആത്മകഥയായ ‘ആസാദ്: ഒരു ആത്മകഥ’യുടെ പ്രകാശനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഗുലാം നബി.

രാഹുൽ മികച്ച വ്യക്തിയാണെങ്കിലും രാഷ്ട്രീയമായി അഭിപ്രായവ്യത്യാസമു​ണ്ടായിരുന്നുവെന്ന് ഗുലാം നബി വ്യക്തമാക്കി. ഇപ്പോൾ താൻ കോൺഗ്രസിലില്ലാത്തതിനാൽ തന്നെ പാർട്ടിക്ക് എന്താണ് ശരിയെന്ന് പറയാൻ ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​‘രാഹുൽ നല്ല നീന്തൽക്കാരനാണ്. വൻ തിരമാലകളെ അതിജീവിച്ച് എങ്ങനെ മുന്നോട്ടുപോവണമെന്നറിയാവുന്നയാളും. അതാണ് രാഷ്ട്രീയത്തിൽ വേണ്ടതും. നല്ല അനുഭവസമ്പത്തില്ലെങ്കിൽ മികച്ച കപ്പിത്താനുണ്ടായാൽ പോലും കപ്പൽ മുങ്ങും’ -ഗുലാം നബി പറഞ്ഞു.

Tags:    
News Summary - Not Kharge, but Rahul Gandhi is captain of Congress - Ghulam Nabi Azad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.