യുവതിയെ മർദിക്കുന്നതിന്‍റെ ദൃശ്യം
Posted On
date_range Updated On
date_range തമിഴ്നാട്ടിലെ സ്വകാര്യ മില്ലിൽ ഉത്തരേന്ത്യൻ യുവതിക്ക് ക്രൂരമർദ്ദനം; രണ്ടുപേർ അറസ്റ്റിൽ - വിഡിയോ
ചെന്നൈ: കോയമ്പത്തൂർ ശരവണംപട്ടിയിലെ സ്വകാര്യ സ്പിന്നിങ് മിൽ വളപ്പിലെ ഹോസ്റ്റലിൽ ഉത്തരേന്ത്യൻ തൊഴിലാളിയായ യുവതിക്ക് ക്രൂരമർദ്ദനം. ഇതിെൻറ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ശരവണംപട്ടി പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
മില്ലിലെ എച്ച്.ആർ ഉദ്യോഗസ്ഥനായ മുത്തയ്യ (45), ഹോസ്റ്റൽ വാർഡൻ ലത (32) എന്നിവരാണ് പ്രതികൾ. ഝാർഖണ്ഡ് സ്വദേശിനിയായ സോംവാരി (22) ആണ് മർദ്ദനത്തിനിരയായത്.
ദേഹസ്വാസ്ഥ്യം മൂലം ജോലിക്ക് വരാത്തതാണ് പ്രകോപനത്തിന് കാരണം. കൊന്ന് കുഴിച്ചുമൂടുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. കരാർ അടിസ്ഥാനത്തിൽ കുറഞ്ഞ കൂലിക്ക് അടിമ ജോലി ചെയ്യുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള 50ഒാളം സ്ത്രീ തൊഴിലാളികളാണ് പ്രസ്തുത കേന്ദ്രത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.