Posted On
date_range Updated On
date_range ഡൽഹി കോളജ് കാന്റീനിലും ഹോസ്റ്റലിലും നോൺവെജിന് വിലക്ക്
ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ ഹൻസ്രാജ് കോളജ് കാന്റീനിലും ഹോസ്റ്റലിലും നോൺവെജ് ഭക്ഷണങ്ങൾക്ക് വിലക്ക്. കാന്റീനിലും ഹോസ്റ്റലിലും വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പിയാൽ മതിയെന്ന് കോളജ് പ്രിൻസിപ്പൽ പ്രഫ. രമ വ്യക്തമാക്കി.
കോവിഡ് ഇടവേളക്കുശേഷം ക്ലാസ് പുനരാരംഭിച്ചതിന് പിന്നാലെയാണ് തീരുമാനം. മൂന്നോ നാലോ വർഷംമുമ്പ് എടുത്ത തീരുമാനമാണെന്നും ഇപ്പോഴാണ് നടപ്പാക്കുന്നതെന്നും വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പുന്നതിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കോളജ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.